Category: അറിവ് - നിറവ് പരമ്പരയിലെ ജീവചരിത്രഗ്രന്ഥങ്ങൾ
മലയാളത്തില്‍ വിമര്‍ശനസാഹിത്യത്തിന് തുടക്കംകുറിച്ച മഹാപ്രതിഭയാണ് സി.പി. അച്യുതമേനോന്‍. അന്നത്തെ വര്‍ത്തമാനകാല സാഹിത്യത്തോട് സത്യസന്ധമായും സജീവമായും പ്രതികരിച്ചു എന്നതാണ് അദ്ദേഹത്തിന്റെ വിമര്‍ശനരീതിയുടെ ശക്തിയും പ്രസക്തിയും. രസാത്മകമാണെങ്കില്‍ ഏതുസാഹിത്യ സ്വരൂപവും കാവ്യമാണെന്ന അദ്ദേഹത്തിന്റെ നിരീക്ഷണം മലയാള സാഹിത്യ നിരൂപണശാഖയെ മാറ്റിമറിച്ചു. കൈരളി ദര്‍ശിച്ച മഹാപണ്ഡിതനായ സാഹിത്യ നായകന്റെ സര്‍ഗ ജീവിതചിത്രം.