Category: ഭാഷ, സാഹിത്യം, കലകൾ
ലോകസിനിമയുടെ ഭൂപടത്തില്‍ മലയാള സിനിമയ്ക്കും ഒരു ഇടം കണ്ടെത്തിയ ചലച്ചിത്രകാരന്‍ സിനിമയുടെ വിവിധ വശങ്ങളെക്കുറിച്ച് ഉറക്കെ ചിന്തിക്കുന്നു. ഏറ്റവും മികച്ച ചലച്ചിത്രഗ്രന്ഥത്തിനുള്ള ദേശീയ പുരസ്കാരം നേടിയ കൃതിയുടെ ആറാം പതിപ്പ്. സംവിധായകന്റെ കല, സിനിമാ സാഹിത്യം, സിനിമാ പ്രക്ഷേപണം, കലയും കച്ചവടവും, സമാന്തരസിനിമ, ഫിലിം സൊസൈറ്റികള്‍, ചിത്രസന്നിവേശം, ശബ്ദപഥം, അഭിനയത്തിന്റെ അതിരുകള്‍ എന്നിങ്ങനെ സിനിമയുടെ ആദര്‍ശങ്ങളെക്കുറിച്ച് സ്വാനുഭവത്തിന്റെ വെളിച്ചത്തില്‍ ലളിതമായി പ്രതിപാദിക്കുന്നു.