Category: ശാസ്ത്രം
സ്വാതന്ത്ര്യത്തെ ദാര്‍ശനികവും ശാസ്ത്രീയവുമായി വിശകലനം ചെയ്യുന്ന ഈ പുസ്തകം സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള വര്‍ണാഭമായ കാഴ്ചകള്‍ വായനക്കാര്‍ക്ക് നല്‍കുന്നു. ആന്തരികവും ബാഹ്യവുമായ സ്വാതന്ത്യത്തിന്റെ വ്യത്യസ്തതലങ്ങള്‍ അപഗ്രഥിച്ച് സ്വാതന്ത്ര്യത്തെ സാര്‍വത്രികവും കൂടുതല്‍ വികസ്വര വുമാക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ അന്വേഷിക്കുന്ന കൃതി. വ്യക്തിയും സമൂഹവും അധികാരം ഏറ്റവും കുറച്ചു പ്രയോഗിക്കുകയും ആര്‍ത്തി വര്‍ജിക്കുകയും ചെയ്യുമ്പോള്‍ സ്വാതന്ത്ര്യം വിശ്വചൈന്യത്തെ ശാശ്വത മാക്കും. ഈ സ്വാതന്ത്ര്യമാണ് മാനവരാശിയുടെ ഭാവിക്കുവേണ്ടത് എന്ന് അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്ന രചന.