Category: ശാസ്ത്രം
ഭരണഘടനാവകുപ്പുകളിലും നിയമത്തിലധിഷ്ഠിതമായ നിലപാടുകളിലും അടിയുറച്ചുനിന്നുകൊണ്ട് നിയതവും ശക്തവുമായ സാമൂഹിക ഇടപെടലുകള്‍ നടത്തുന്ന കേരള പി.എസ്.സിയുടെ പിന്നിട്ടവഴികള്‍ പറയുകയാണ് ‘സാമൂഹികനീതിയും സിവില്‍ സര്‍വീസും കേരള പി.എസ്.സിയുടെ ചരിത്രം’ എന്ന ഗ്രന്ഥത്തില്‍. കേരള പബ്ലിക് സര്‍വീസ് കമ്മീഷനില്‍വന്ന് കാലോചിതമാറ്റങ്ങളും പ്രവര്‍ത്തനരീതികളും നിയമനതത്വങ്ങളും മാനദണ്ഡങ്ങളും നടപടിക്രമങ്ങളും പ്രവര്‍ത്തനമേഖലകളും ഇതില്‍ വിവരിക്കുന്നു.