Category: എഞ്ചിനീയറിങ്
മലയാള ഭാഷാസാങ്കേതികതയുടെ എല്ലാ മേഖലകളും വിശദമായി പ്രതിപാദിക്കുന്ന മലയാള ത്തിലെ ആദ്യത്തെ പുസ്തകമാണിത്. നിലവിലുള്ള ഗവേഷണപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുക, കൃത്യമായ ദിശാബോധം നല്‍കുക, ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും മലയാളം കമ്പ്യൂട്ടിങ്ങിനെപ്പറ്റി അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കും കൂടുതല്‍ അറിവുകള്‍ പ്രദാനം ചെയ്യുക തുടങ്ങിയവയാണ് ഈ പുസ്തകത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍.