Category: ഭാഷ, സാഹിത്യം, കലകൾ
ഉര്‍വരമായ മലയാളമണ്ണിന്റെ അതിജീവനശക്തി മലയാള ഭാഷയ്ക്ക് രണ്ടരസഹസ്രാബ്ദത്തിന്റെ പാരമ്പര്യം നല്‍കുന്നു. അതത്രവേഗം വരണ്ടുപോകുന്ന ഒന്നല്ല എന്ന് കാലം തെളിയിച്ചുകൊണ്ടേയിരിക്കുന്നു. ഭാഷയുടെ വികാസപരിണാമ ചരിത്രത്തില്‍ അമൂല്യസംഭാവനകള്‍ നല്‍കിയ തൊല്‍ക്കാപ്പിയത്തിന്റെ നൂലിഴകീറിയുള്ള അന്വേഷണമാണ് ഈ പുസ്തകം.