Category: ഭാഷ, സാഹിത്യം, കലകൾ
വെറുമൊരു ഭാഷാകര്‍മമായല്ല അനവധി സാംസ്കാരികസൂചനകളടങ്ങിയ നിര്‍മിതിയായാണ് പുതിയകാലം വിവര്‍ത്തനത്തെ നോക്കിക്കാണുന്നത്. കാറ്റ്ഫോര്‍ഡും വാള്‍ട്ടര്‍ ബെഞ്ചമിനും വരച്ച കള്ളികളില്‍നിന്നു വിവര്‍ത്തനപഠനം യാക്കോബ്സണിലേക്കും നിഡയിലേക്കും ടൗറിയിലേക്കും സൊഹറിലേക്കും നിരഞ്ജനയിലേക്കും സ്പിവാക്കിലേക്കും പരിണമിച്ചുകഴിഞ്ഞു. ഘടനാവാദാനന്തര വിശകലനങ്ങളും കോളനിയാനന്തരചിന്തകളും പുതുക്കിപ്പണിത വിവര്‍ത്തനസിദ്ധാന്തങ്ങളുടെ ഉത്തരാ ധുനികപരിസരം പരിചയപ്പെടുത്തുന്ന സമഗ്രരചന.