Category: ശ്രീനാരായണ ഗുരു പഠനം
ഭാരതീയമായ എല്ലാറ്റിനേയും ആശ്ലേഷിച്ചുകൊണ്ട്, ഭാരതസംസ്കാരത്തിനൊപ്പം വളര്‍ന്നുവന്ന അന്ധവിശ്വാസങ്ങളെ വേരോടെ പിഴുതെറിഞ്ഞ്, അതില്‍ അക്ഷരമായിരിക്കുന്ന അധ്യാത്മ ജ്ഞാനസരണിയെ ആധുനിക കേരളീയര്‍ക്കായി പുതുക്കി അവതരിപ്പിക്കാന്‍ നാരായണഗുരുവിന് കഴിഞ്ഞു. രാഷ്ട്രീയ-സാമൂഹിക പ്രവര്‍ത്തനങ്ങളൊന്നും നടത്താതെതന്നെ സമൂഹത്തിലും ജനമനസ്സുകളിലും വിപ്ലവ കരമായ പരിവര്‍ത്തനമുണ്ടാക്കാന്‍ ഗുരുവിന്റെ വാക്കുകള്‍ക്കായി. ഈ വാക്കുകളും കൃതികളും ഇനിയും കൂടുതല്‍ ആഴത്തില്‍ പഠിക്കേണ്ടിയിരിക്കുന്നു.