Category: ശാസ്ത്രം
കഴിഞ്ഞനൂറ്റാണ്ടിലെ വിപ്ലവകരമായ കണ്ടെത്തലുകളാണ് ക്വാണ്ടം മെക്കാനിക്സും ന്യൂട്ടോണിയന്‍ ഫിസിക്സും. ക്വാണ്ടം തിയറി അനുസരിച്ച് പ്രപഞ്ചത്തിന്റെ പ്രപഞ്ചീകരണം നടക്കുന്നത് അനുസ്യൂതമായ ഒരു പ്രവാഹമായിട്ടല്ല. പിന്നെയോ പല അനുപാതത്തില്‍ വിക്ഷേപിക്കപ്പെടുന്ന ചലനങ്ങളായിട്ടാണ്. അതുപോലെതന്നെ ന്യൂട്ടാണിയന്‍ ഫിസിക്സ് ഇല്ലായിരുന്നെങ്കില്‍ നാം നടത്തുന്ന ബഹിരാകാശ പഠനങ്ങളും, കമ്പ്യൂട്ടറിന്റെ വിപ്ലവകരമായ മാറ്റവും സാധ്യമാകുമായിരുന്നില്ല. ശിവന്റെ നൃത്ത രൂപമാണല്ലോ താണ്ഡവം. ഈ താണ്ഡവനൃത്തമാണ് ജഗദ്‌വിലാസമായി വിരിഞ്ഞുനില്‍ക്കുന്നത് എന്നാണ് ഭാരതീയരുടെ പൗരാണിക സങ്കല്‍പ്പം. ഊര്‍ജരേണുക്കളുടെ അപ്രമേയമായ ചലനവിലാസമാണ് ഈ വിശ്വമായി രൂപപ്പെട്ട് നില്‍ക്കുന്നതെന്ന അത്യാധുനിക ശാസ്ത്രസങ്കല്‍പ്പം ഇതിനോട് സാദൃശ്യമുള്ളതാണ്.