Category: ഭാഷ, സാഹിത്യം, കലകൾ
മലയാളനോവലിന്റെ സാംസ്കാരികാനുഭൂതികളെ ചരിത്രാത്മകമായി വിശകലനം ചെയ്യുന്ന പതിനൊന്നു പഠനങ്ങളുടെ സമാഹാരം. പത്തൊന്‍പതാം നൂറ്റാണ്ടിലെ കേരളസമൂഹത്തിന്റെ ആധുനികീകരണപ്രക്രിയയെ ഭാവനയുടെ രാഷ്ട്രീയഭൂപടങ്ങളിലാവിഷ്കരിച്ച കൊളോണിയല്‍ നോവലുകള്‍ മുതല്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മലയാളഭാവനയെ ആഖ്യാനത്തിന്റെയും പ്രത്യയശാസ്ത്രത്തിന്റെയും പാഠാന്തരാനുഭവങ്ങളിലേക്കു നയിച്ച ആധുനികാനന്തര നോവലുകള്‍വരെയുള്ളവ വിലയിരുത്തപ്പെടുന്ന ഈ പഠനലേഖനങ്ങളില്‍ ചരിത്രം, ദേശീയത, രാഷ്ട്രം, ഭരണകൂടം, ഓര്‍മ, കീഴാളത, എഴുത്ത്, ജനപ്രിയ തുടങ്ങിയ സംവര്‍ഗങ്ങളെ പ്രശ്നവല്‍ക്കരിച്ചുകൊണ്ട് ഘാതകവധം മുതല്‍ ചാവുതുള്ളല്‍ വരെ നീളുന്ന ഒന്നരനൂറ്റാണ്ടിന്റെ മലയാള നോവല്‍ ഭാവനയുടെ രാഷ്ട്രീയസഞ്ചാരങ്ങളടയാളപ്പെടുത്തുന്ന രചനകള്‍, നോവല്‍ വായനയെ സംസ്കാരികവിമര്‍ശനത്തിന്റെ രീതിപദ്ധതികളിലേക്കു വിവര്‍ത്തനം ചെയ്യുന്ന ഗ്രന്ഥം.