Category: ഭാഷ, സാഹിത്യം, കലകൾ
കടങ്കഥ ഒരര്‍ഥത്തില്‍ അല്‍ഭുതത്തിന്റെ ഒരു വലിയ ലോകമാണ് തുറന്നിരിക്കുന്നത്. എല്ലാ രസങ്ങള്‍ക്കും ആധാരം അല്‍ഭുതമാണെന്നു പറയാറുണ്ട്. അതായത് രസങ്ങളുടെ/സൗന്ദര്യാനുഭവത്തിന്റെ / മൗലികതയിലാണ് കടങ്കഥകള്‍ പ്രവര്‍ത്തിക്കുന്നത്. കടങ്കഥ സവിശേഷമായ രൂപമാണെങ്കിലും മറ്റു വാമൊഴിരൂപങ്ങളുമായി അവയ്ക്കു സാദൃശ്യാത്മകമായ ബന്ധമുണ്ടെന്നു പറയുന്നത് അവയുടെ നിര്‍മിതിയിലെ ഈ മൗലികസ്വഭാവംകൊണ്ടാണ്. ഫലിതം, മന്ത്രവാദം, കവിത, കഥ എന്നിങ്ങനെ പല വ്യവഹാരരൂപങ്ങളുമായി കടങ്കഥയ്ക്കു ജനിതകമായ സവിശേഷവിശകലനം സമൂഹമനസ്സിന്റെ സൗന്ദര്യാ ത്മകതലത്തെ നിര്‍മിക്കുന്ന മോട്ടീഫുകളിലേക്കാണ് നമ്മെ കൊണ്ടുപോവുക. ഇതേ പരി കല്‍പ്പനയാണ് ഈ സാംസ്കാരപഠനത്തിനാധാരമായി സ്വീകരിച്ചിരിക്കുന്നത്. അതെത്രമാത്രം വിജയിച്ചു എന്നു വിലയിരുത്തേണ്ടത് വായനക്കാരാണ്.