Category: ഭാഷ, സാഹിത്യം, കലകൾ
കാളിദാസകൃതികളെ മലയാളത്തിലേക്ക് പകര്‍ത്തുമ്പോള്‍, പുതിയ മലയാളിയും പുതിയ മലയാളവുമാണ് കുറിശ്ശേരിയുടെ മുന്നിലുള്ളത്. പെട്ടെന്ന് വായിച്ചുപോകാവുന്ന സൈബര്‍ മലയാളത്തിന്റെ സംസ്കാരത്തെ ഒപ്പം നിര്‍ത്താനാണ് കുറിശ്ശേരിയുടെ ശ്രമം. താന്‍ അറിഞ്ഞ കാളിദാസകലയുടെ ആഴെ ഉള്ളിലുറപ്പിച്ചുകൊണ്ട്, ആഴം മറന്നുകൊണ്ടിരിക്കുന്ന പുതിയ തലമുറയെ കാളിദാസനിലേക്ക് കൊണ്ടുവരാനുള്ള ആവേശമാണ് വിവര്‍ത്തനമായി മാറുന്നത്. ശ്രേഷ്ഠമലയാളഭാഷയുടെ വിനിമയലോകം വിശാലമാണെന്ന് വിളിച്ചുപറയുന്ന ഭാഷാസ്നേഹിയായ മലയാളിയെക്കൂടി ഇവിടെ നാം കാണണം.