Category: ഭാഷ, സാഹിത്യം, കലകൾ
അറബനമുട്ട്, ദഫ്‌മുട്ട്, ഒപ്പന (പെണ്‍/ആണ്‍), പരിസകളി (പരിചകളി), വട്ടപ്പാട്ട്, കോല്‍ക്കളി (മാപ്പിള കോല്‍ക്കളി), മാപ്പിളപ്പാട്ട് തുടങ്ങിയ മാപ്പിള കലാരൂപങ്ങളെ സംബന്ധിച്ച് സാധാരണക്കാര്‍ക്കും പഠനഗവേഷണ വിദ്യാര്‍ഥികള്‍ക്കും വഴികാട്ടിയാകാനുതകുന്ന വിധത്തില്‍ ലളിതഭാഷയില്‍ രചിച്ച ചെറുപുസ്തകം. ഇതിന്റെ ഒരു താളില്‍പ്പോലും അക്കാദമിക നാട്യങ്ങളില്‍ പക്ഷേ, ഓരോ പുറത്തിലും പടര്‍ന്നു നിറയുന്നതോ, പാരമ്പര്യം കനിഞ്ഞ വരിഷ്ഠമായ ചുവടുവെപ്പുകളും കാതോടുകാതോരം പകര്‍ന്നു കിട്ടിയ പാട്ടിന്റെ ഈണപ്പൊലിമകളും താളപ്പെരുക്കങ്ങളും.