Category: ഭാഷ, സാഹിത്യം, കലകൾ
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകഡയറക്ടര്‍ എന്‍.വി. കൃഷ്ണവാരിയര്‍, സാഹിത്യ നിരൂപണ രംഗത്ത് പ്രൗഢിയും ആഭിജാത്യവും കാത്തുസൂക്ഷിച്ച എം.പി. ശങ്കുണ്ണി നായര്‍ കവിയും ഗാനരചയിതാ വുമായ പി. ഭാസ്കരന്‍, എം.ആര്‍.ബി. എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന മുല്ലമംഗലത്ത് രാമന്‍ ഭട്ടതിരിപ്പാട് ചലച്ചിത്രരംഗത്തെ പ്രശസ്ത കലാസംവിധായകപ്രതിഭ എസ്. കൊന്നനാട്ട് സിനിമാ സംഗീതസംവിധാ യകന്‍ രഘുകുമാര്‍, മഹാകവി അക്കിത്തവും എഴുത്തുകാരായ പി. വത്സലയും പുനത്തില്‍ കുഞ്ഞബ്ദുള്ളയും ഇങ്ങനെ ഇന്നു നമ്മോടൊപ്പമില്ലാത്തവരും നമുക്കിടയില്‍ ജീവിക്കുന്നവരുമായ പ്രമുഖ വ്യക്തിത്വങ്ങളുടെ ജീവിതത്തിന്റെയും എഴുത്തിന്റെയും ദീപ്തലോകത്തിലേക്ക് നടന്നുകയറാന്‍ സഹായിക്കുന്ന സുദീര്‍ഘവും സഗൗരവവുമായ അഭിമുഖങ്ങളുടെ സമാഹാരം. ഓരോ അഭിമുഖങ്ങളിലൂടെയും തെളിഞ്ഞുവരുന്ന മുഖ ങ്ങളുടെ പുസ്തകം.