#
# #

ഹൃദയം ഒരു സംഗീതോപകരണമാണ്

Category: ഭാഷ, സാഹിത്യം, കലകൾ

  • Author: ഷാജഹാന്‍ കാളിയത്ത്
  • ISBN: 978-81-7638-924-2
  • SIL NO: 3585
  • Publisher: Bhasha Institute

₹40.00 ₹50.00


ഏതെങ്കിലും നായകന്‍ സ്വന്തം ശബ്ദത്തില്‍ പാടുകയും രാജ്യമൊന്നടങ്കം ആവര്‍ത്തിച്ചുപാടുകയും ചെയ്ത ഇന്ത്യന്‍ സിനിമയിലെ ആദ്യത്തെ പാട്ട് മേരേ അംഗനേ മേം തുമാരാ ക്യാ കാം ഹേ ആണ്. പാട്ടും സിനിമയും അങ്ങനെ മുല്ലവള്ളിയും തേന്മാവുംപോലെ എക്കാലത്തും ആശ്ലേഷിച്ചുതന്നെയാണ് കിടന്നിരു ന്നത്. ഈ പുസ്തകത്തിലെ പഠനങ്ങളെല്ലാം സിനിമയിലെയും സംഗീതത്തിലെയും പ്രതിഭാസപ്രശ്നങ്ങ ളെക്കുറിച്ചാണ്-ഷുജാദ്ഖാന്‍, അമിതാഭ് ബച്ചന്‍, പണ്ഡിറ്റ് രവിശങ്കര്‍, ജഗജിത് സിംഗ്, ഇര്‍ഫാന്‍ ഖാന്‍, മെഹ്ദി ഹസന്‍, ഹസാരിക, അമീര്‍ഖാന്‍. കേവലപ്രതിഛായകള്‍ക്കപ്പുറത്തേക്കു വളര്‍ന്നുനില്‍ക്കുന്ന പ്രമേയങ്ങളാണ് ഇവരുടെയൊക്കെ ജീവിതവും പ്രതിഭയും. രാജ്യത്തെ രണ്ടു മുഖ്യധാരാ കലകളുടെ പ്രയോക്താക്കളാണിവരെല്ലാം. ഏറിയും കുറഞ്ഞും ജനകീയതയുള്ളവര്‍. സിനിമയെയും സംഗീതത്തെയും പോപ്പുലര്‍ കള്‍ച്ചറിന്റെ മുഖമായി കാണുമ്പോഴും ആ പരിമിതിക്കകത്തുനിന്നുകൊണ്ട് നടപ്പുകാലത്തെ കലാരീതികളെ മാറ്റിമറിക്കാന്‍ ഇവര്‍ നല്‍കിയ സംഭാവനകളെ ചെറുതായി കാണാനാകില്ല. അവരുടെ സവിശേഷതകള്‍, അവരുടെ സംഭാവനകള്‍ ആസ്വാദകഭാഷയില്‍ ആവിഷ്കരിക്കുന്ന പുസ്തകം.

Latest Reviews