Category: ഭാഷ, സാഹിത്യം, കലകൾ
നമ്മുടെ പാരമ്പര്യത്തിന്റെ ബലിഷ്ഠമായ അടിത്തറ സങ്കീര്‍ണങ്ങളായ വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളുമാണ്. മനുഷ്യസമൂഹത്തിനുമേല്‍ ഇവയ്ക്കുള്ള ശക്തമായ സ്വാധീനം തെയ്യം, പടയണി, മുടിയേറ്റ്, കാളിയൂട്ട്, നിണബലി, മുടിയെടുപ്പ്, തൂക്കം തുടങ്ങിയ അനുഷ്ഠാനരംഗാവതരണങ്ങളില്‍ പ്രതിഫലിക്കുന്നു. വര്‍ത്തമാനകാല പരിസരങ്ങളില്‍ ഇത്തരം ആചരണങ്ങളുടെ ധര്‍മം ഈ കൃതിയില്‍ ചര്‍ച്ചചെയ്യുന്നു.