Category: ഭാഷ, സാഹിത്യം, കലകൾ
വെള്ളാട്ട് ചാത്തുപ്പണിക്കര്‍ കഥകളിയില്‍ ചിട്ടപ്പെടുത്തിയ സമ്പ്രദായമാണ് കല്ലടിക്കോടന്‍ എന്ന പേരില്‍ പ്രചരിച്ചത്. കല്ലടിക്കോടന്‍ ശൈലിയുടെ പ്രയോക്താവായിരുന്ന നാട്യരത്നം വി.പി. കണ്ണന്‍പട്ടാളിയുടെ ശിക്ഷണത്തില്‍ കഥകളി അഭ്യസിക്കുകയും കല്ലടിക്കോടന്‍ സമ്പ്രദായത്തില്‍ നിപുണനാവുകയും ചെയ്ത സന്തോഷ് പനയാല്‍ തന്റെ ദീര്‍ഘകാലത്തെ അനുഭവസമ്പത്തില്‍നിന്നും ഗവേഷണത്തില്‍നിന്നുമാണ് കല്ലടിക്കോടന്‍ സമ്പ്രദായത്തെക്കുറിച്ചുള്ള സമഗ്രമായ ഈ ഗ്രന്ഥം ചിട്ടപ്പെടുത്തിയിരിക്കുന്നത്.