Category: ഭാഷ, സാഹിത്യം, കലകൾ
മുഖാവരണത്തിന്റെ രംഗക്രിയ ആധുനിക നാടകവേദിയിലെ സജീവമായ വിഷയമാണ്. ഗുഹാചിത്രണ കാലഘട്ടം മുതല്‍ മനുഷ്യപ്രജ്ഞയെ വേട്ടയാടിയിട്ടുള്ള മാന്ത്രികോപകരണമാണ് മുഖാവരണകോലങ്ങള്‍. മുഖാവരണത്തെപ്പറ്റി ആഴത്തില്‍ പഠിക്കുന്ന ഗ്രന്ഥം. എടയ്ക്കല്‍ ഗുഹാചിത്രങ്ങള്‍ മുതല്‍ ക്രോഡീകൃതവും നാടോടിയുമായ നാട്ടരങ്ങിന്റെ അണിയലങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ ഉള്ളടങ്ങുന്ന പുസ്തകം. കേരളീയ രംഗപാരമ്പര്യത്തിന്റെ ആത്മസ്വരൂപമായ ഈ പ്രാചീനദൃശ്യ പ്രതീകത്തിന്റെ കലാചരിത്രവും ആധുനിക രംഗവേദിയിലെ പുനര്‍ജനിയുമൊക്കെ വിശദീകരിക്കപ്പെടുന്നു.