Category: പൊതുവിഭാഗം
കേരളീയമായ പാരമ്പര്യവസ്ത്രത്തെക്കുറിച്ചും അതിനു കാലാകാലങ്ങളായി വന്നുചേര്‍ന്ന മാറ്റങ്ങളെക്കുറിച്ചും ഇന്നത്തെ കേരളീയരുടെ വസ്ത്രത്തെക്കുറിച്ചുള്ള ബോധത്തെക്കുറിച്ചും വിവരിക്കുന്നതാണ് ഈ പുസ്തകം. അതോടൊപ്പം സമൂഹവ്യവസ്ഥയും വസ്ത്രവുമായുള്ള ബന്ധത്തെക്കുറിച്ചും ഗൗരവമായ രീതിയില്‍ ഈ പുസ്തകം പ്രതിപാദിക്കുന്നുണ്ട്. ഇന്നത്തെ സാഹചര്യത്തില്‍ വിപണിയാണു പലതും തീരുമാനിക്കുന്നത്. വസ്ത്രത്തിന്റെ കാര്യത്തിലും അതുഭിന്നമല്ല. കേരളീയരുടെ വസ്ത്രധാരണത്തെ ചരിത്രപരമായും വിവരണാത്മകമായും സമീപിക്കുന്ന ഈ പുസ്തകം വസ്ത്രത്തെ ഒരു സാംസ്കാരികോല്‍പ്പന്നം എന്ന നിലയില്‍ വ്യാഖ്യാനത്തിനു വിധേയമാക്കുന്നുണ്ട്.