Category: ചരിത്രം
മലബാറിലെ പ്രമുഖ ഭരണാധിപന്മാരായിരുന്ന കൊച്ചീരാജാക്കന്മാര്‍ ആത്മീയമായും ഭൗതികമായും ശക്തരും ലളിതജീവിതം നയിച്ചവരുമായിരുന്നു. കൊച്ചി ഭരിച്ചിരുന്ന പെരുമ്പടപ്പ് സ്വരൂപത്തിന്റെ ഒരവിഭാജ്യഘടകമായിരുന്നു പാലിയം. കൊച്ചീരാജാക്കന്മാരുടെ ഭാഗ്യവും ദൗര്‍ഭാഗ്യവും സുഖവും ദുഃഖവുമെല്ലാം തുല്യമായി പങ്കുവച്ചവരാണ് പാലിയത്തച്ഛന്മാര്‍. മൈസൂര്‍ ഭരണാധികാരികളുമായി കൊച്ചിക്ക് ഊഷ്മളമായ ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞതും പാലിയത്ത് സ്വരൂപത്തിന്റെ നയതന്ത്രവിജയമാണ്.