Category: ചരിത്രം
ചരിത്രത്തിന് ഒരു സംസ്കാരമുള്ളതുപോലെ സംസ്കാരത്തിനും ഒരു ചരിത്രമുണ്ട്. ഇരതേടലിനും ഇണചേരലിനുമപ്പുറം സമൂഹത്തിന്റെ കെട്ടുറപ്പും ജീവിതത്തിന്റെ സുഗമമായ നടത്തിപ്പിനുമുള്ള നിയമസംഹിതകളും അവ നിര്‍മിക്കുന്ന അധികാരശ്രേണികളും സാംസ്കാരികചരിത്രത്തിലേക്കുള്ള വഴിവിളക്കുകളാണ്. സഹസ്രാബ്ദങ്ങളായി നെടുമങ്ങാടിന്റെ ദേശസമൂഹത്തില്‍ രൂപപ്പെട്ട അനവധി സാംസ്കാരികഘടകങ്ങളുടെ പരിണാമവികാസങ്ങള്‍ പരിശോധിക്കുകയും അവ തോറ്റിയെടുത്ത സാംസ്കാ രികപ്രവാഹത്തിന്റെ വിവിധ വശങ്ങള്‍ വിശകലനം ചെയ്യുകയുമാണ് നെടുമങ്ങാട് നൂറ്റാണ്ടുകളിലൂടെ എന്ന കൃതിയുടെ മൂന്നാം വാല്യത്തില്‍. ഇന്ത്യയിലെ ബൃഹത്തായ പ്രാദേശിക ചരിത്രരചനയ്ക്ക് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടിയ വെള്ളനാട് രാമചന്ദ്രന്റെ പുതിയ കൃതി.