#
# #

നെടുമങ്ങാട് നൂറ്റാണ്ടുകളിലൂടെ - വാല്യം 4

Category: ചരിത്രം

  • Author: വെള്ളനാട് രാമചന്ദ്രന്‍
  • ISBN: 978-81-19270-22-4
  • SIL NO: 5300
  • Publisher: Bhasha Institute

₹240.00 ₹300.00


ഗ്രാമത്തിന്റെ ലാളിത്യം പൂര്‍ണമായും വിട്ടുമാറിയിട്ടില്ലാത്ത നെടുമങ്ങാടിന്റെ നാട്ടറിവുമേഖല വൈവിധ്യവും വൈപുല്യവും നിറഞ്ഞതാണ്. അഗസ്ത്യഗിരിയുടെ സാനുപ്രദേശത്ത് വളര്‍ന്നുവികസിച്ച നെടുമങ്ങാടന്‍ നാട്ടറിവുകള്‍ കാട്ടറിവിന്റെ സുഗന്ധംകൂടി വഹിക്കുന്നുണ്ട്. അഗസ്ത്യമല മുറിച്ചിറങ്ങുന്ന മൂന്നു മലമ്പാതകള്‍ ഈ നാടിന്റെ സാംസ്കാരിക-സാമ്പത്തികവളര്‍ച്ചകളില്‍ ഗണ്യമായ പങ്കുവഹിച്ചിട്ടുണ്ട്. കുടിയേറ്റങ്ങളിലൂടെ രൂപപ്പെടുന്ന സാംസ്കാരിക പാരമ്പര്യത്തിന്റെ ഉള്‍പ്പൊരുളുകള്‍ പരിശോധിക്കുക യാണ് നെടുമങ്ങാട് നൂറ്റാണ്ടുകളിലൂടെ എന്ന കൃതിയുടെ നാലാം വാല്യത്തില്‍. ഇന്ത്യയിലെ ബൃഹത്തായ പ്രാദേശിക ചരിത്രരചനയ്ക്ക് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടിയ വെള്ളനാട് രാമചന്ദ്രന്റെ പുതിയ കൃതി.

Latest Reviews