Category: ചരിത്രം
ചരിത്രം ഊഹാസ്പദമല്ല രേഖാസ്പദമാണെന്ന സത്യം സാര്‍ഥകമാകണമെങ്കില്‍ വസ്തുതകള്‍ക്ക് തെളിവുകളോ സാക്ഷികളോ ഉണ്ടാവണം. സ്ഥാലകാലസ്പഷ്ടതയില്ലാത്ത കല്‍പ്പിതകഥകള്‍ ദേശ ത്തിന്റെ പുരാവൃത്തമായി വാഴ്ത്തപ്പെടുമ്പോള്‍ യുക്തിയുക്തവും ധിഷണാപരവുമായ യാഥാര്‍ഥചരിത്രം വിസ്മൃതിയിലാണ്ടുപോവുക സ്വാഭാവികം. മറവിയിലാണ്ടുപോയതും ശിലായുഗത്തോളം പഴക്കമുള്ളതുമായ ദേശസംസ്കൃതിയുടെ വീണ്ടെടുപ്പിനുള്ള തീവ്രശ്രമത്തിലാണ് നെടുമങ്ങാട്. നെടുമങ്ങാട് നൂറ്റാണ്ടുകളിലൂടെ എന്ന പുസ്തകപരമ്പരയില്‍ നാലുവാല്യങ്ങളാണുള്ളത്. ഇന്ത്യയിലെ ബൃഹത്തായ പ്രാദേശിക ചരിത്ര രചനയ്ക്ക് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടിയ വെള്ളനാട് രാമചന്ദ്രന്റെ പുതുരചന.