Category: ചരിത്രം
അയോയുഗത്തിന്റെ അന്ത്യശതകങ്ങള്‍ മുതല്‍ 21-ാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങള്‍ വരെയുള്ള കാലയളവിനുള്ളിലെ ക്രമാനുഗതമായ ഭൗതികവളര്‍ച്ചയെ കാണിക്കുന്ന വികസനചരിത്രമാണ് നെടുമങ്ങാട് ദേശത്തിനുള്ളത്. കാടിന്റെ മേല്‍വിലാസം പേറുന്ന നെടുമങ്ങാടിന്റെ വികസനവഴികളെ ശീര്‍ഷകങ്ങളായി തിരിച്ച് അടയാളപ്പെടുത്തുകയാണ് ‘നെടുമങ്ങാട് നൂറ്റാണ്ടുകളിലൂടെ’ എന്ന ഗ്രന്ഥ പരമ്പരയുടെ രണ്ടാം വാല്യത്തില്‍. ഇന്ത്യയിലെ ബൃഹത്തായ പ്രാദേശിക ചരിത്രരചനയ്ക്ക് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടിയ വെള്ളനാട് രാമചന്ദ്രന്റെ ഗവേഷണം.