Category: ആധ്യാത്മികം
അയ്യാ വൈകുണ്ഠനാഥര്‍ സ്വന്തം ശൈലിയില്‍ രചിച്ച വിശുദ്ധഗ്രന്ഥമായ അരുള്‍നൂലില്‍ പഴയ തിരുവിതാംകൂറിലെ (ഇന്നത്തെ കന്യാകുമാരി ജില്ല) അഗസ്തീശ്വരം താലൂക്കിലെ ഗ്രാമ്യഭാഷയും തമിഴും കൂടിച്ചേര്‍ന്ന ഭാഷയാണുള്ളത്. അധ്വാനിക്കുന്നവരും നീതിബോധമുള്ളവരുമായ കീഴാളജനതയെ അന്ധ വിശ്വാസങ്ങളില്‍നിന്നും ചൂഷണങ്ങളില്‍നിന്നും ഉദ്ധരിക്കുന്നതിനുവേണ്ടിയാണ് പ്രാഥമിക വിദ്യാ ഭ്യാസം പോലും ലഭിച്ചിട്ടില്ലാത്ത അയ്യാ വൈകുണ്ഠനാഥര്‍ തത്വജ്ഞാനത്തിന്റെ അരുള്‍നൂല്‍ എഴുതിയത്.