#
# #

വടക്കന്‍ മാപ്പിള കോൽക്കളി

Category: ഭാഷ, സാഹിത്യം, കലകൾ

  • Author: യാസിര്‍ കോഴിക്കോട്
  • ISBN: 978-81-200-4860-7
  • SIL NO: 4860
  • Publisher: Bhasha Institute

₹80.00 ₹100.00


വടക്കന്‍മാപ്പിള കോല്‍ക്കളിയുടെ ഇശലുകളും സ്വരസ്ഥാനങ്ങളും താളക്രമങ്ങളുമെല്ലാം വിവരിക്കുന്ന സമഗ്രരചന. ചെറിയതാളക്കളി, ചെറുകളി, മുന്നോട്ടൊഴില്‍, പൂട്ടുകോല്‍, ഒഴിച്ചമുട്ട്, കോക്കല്‍, ചാഞ്ഞടി, മീന്‍കളി, മാര്‍ക്കളി, മറിഞ്ഞടി എന്നിങ്ങനെയുള്ള കോല്‍ക്കളി ഘടകങ്ങളുടെ വായ്ത്താരികള്‍. വിശദമായ ചുവടുവിവരണങ്ങള്‍. വടക്കന്‍ മാപ്പിള കോല്‍ക്കളിയെ ജനകീയമാക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചവരില്‍ ഒരാളായ ഹസ്സന്‍ ഗുരുക്കളുടെ ശിഷ്യനും സ്കൂള്‍ യുവജനോത്സവരംഗത്തെ മികച്ച പരിശീലകപ്രതിഭയും കോല്‍ക്കളി കലാകാരനുമായ യാസിറിന്റെ അനുഭവപാരമ്പര്യച്ചൂടിലും ചൂരിലും പിറന്ന വടക്കന്‍ മാപ്പിള കോല്‍ക്കളി പാഠപുസ്തകം.

Latest Reviews