#
# #

വാല്മീകി രാമായണം സമ്പൂര്‍ണഗദ്യപരിഭാഷാസഹിതം ഉത്തരകാണ്ഡം

Category: ആധ്യാത്മികം

  • Author: ഡോ. വി.എസ്. ഇടയ്ക്കിടത്ത്
  • ISBN: 978-81-19270-54-5
  • SIL NO: 5332
  • Publisher: Bhasha Institute

₹736.00 ₹920.00


ജീവസ്പര്‍ശികളായ സംഭവങ്ങളും ഉപാഖ്യാനങ്ങളുള്‍ക്കൊള്ളുന്നതും ഇതിഹാസശൈലി തികച്ചും പ്രകടമാക്കുന്നതുമാകുന്നു ഉത്തരകാണ്ഡം. സീതാപരിത്യാഗവും ഭൂമീദേവിയുടെ മടിത്തട്ടിലേറി സീതയുടെ അന്തര്‍ധാനവും, നിസ്സഹായനായും സ്വന്തം ഇച്ഛയ്ക്കു വിധേയനായി പ്രവര്‍ത്തിക്കാനാവാതെ ധര്‍മ സങ്കടത്തില്‍പ്പെട്ടുഴലുന്ന രാമനും വായനക്കാരന്റെ ചിത്തത്തില്‍ മായാതെ നിലകൊള്ളുന്നു. അയോധ്യയെ ജനശൂന്യമാക്കിയശേഷം സരയൂനദിയില്‍ രാമന്‍ മുങ്ങിമറയുന്നതോടെ രാമായണകഥയുള്‍ക്കൊള്ളുന്ന ഓരോരുത്തരും അറിയാതെ ദീര്‍ഘനിശ്വാസമുതിര്‍ക്കുന്നവരാകുന്നു. രാവണന്റെ ജൈത്രയാത്രാ വിവരണത്തോടെ ആരംഭിക്കുന്ന ഉത്തരകാണ്ഡം രാമായണഫലശ്രുതിയോടെ അവസാനിക്കുന്നു.

Latest Reviews