Category: ആധ്യാത്മികം
ശിവരഹസ്യമെന്ന പുരാണകാവ്യത്തിന്റെ മധ്യത്തില്‍ ഷഷ്ഠാംശമായി കാണപ്പെടുന്ന ഋഭുഗീത ഭാഷയും പ്രകൃതവും കാവ്യഭംഗിയുംകൊണ്ട് ഏറെ പ്രത്യേകതയും വ്യത്യസ്തതയും പേറുന്ന ഒന്നാണ്. ബ്രഹ്മാവിന്റെ പുത്രനായ ഋഭുമഹര്‍ഷി പുലസ്ത്യപുത്രനായ നിദാഘന് ഉപദേശിച്ചുകൊടുത്ത അദ്വൈതസിദ്ധാന്തമാണ് ഋഭുഗീത. മലയാളത്തില്‍ ആദ്യമായി ഋഭുഗീതയ്ക്കുണ്ടായ വ്യാഖ്യാനമാണ് സംസ്കൃത പണ്ഡിതവരേണ്യനായ ഡോ. എസ്. കെ. കൃഷ്ണന്‍ നായര്‍ രചിച്ച ഈ കൃതി.