Category: പൊതുവിഭാഗം
മുസ്ലീം സമുദായത്തിന്റെ ഭാഗമെന്ന നിലയ്‌ക്കോ സ്ത്രീയെന്ന പൊതു വിഭാഗത്തിനകത്തോ ഉള്‍ച്ചേര്‍ത്ത് നിര്‍വീര്യമാക്കപ്പെട്ടതാണ് മുസ്ലീം സ്ത്രീകളുടെ ചരിത്രം. പരമ്പരാഗതവും ആധുനികവുമായ വിവിധ മേഖലകളിലെ കര്‍ത്തൃത്വവും നിര്‍വാഹ കത്വവും ഉള്ള സ്ത്രീകളെ രാഷ്ട്രീയമായി അടയാളപ്പെടുത്തുകയും മുസ്ലീം സ്ത്രീകളെ സംബന്ധിച്ച പൂര്‍വധാരണകളെ പൊളിച്ചെഴുതുകയും ചെയ്യുന്ന സംസ്‌കാരപഠനം.