Category: ശാസ്ത്രം
പയര്‍ മനുഷ്യന്റെയും മണ്ണിന്റെയും മാത്രമല്ല പരിസ്ഥിതിയുടെയും ചങ്ങാതിയാണ്. സസ്യാഹാരികളുടെ മുഖ്യഭക്ഷണമാണ് പയര്‍. പോഷകസമൃദ്ധവും മാംസ്യം ധാരാളം അടങ്ങിയിട്ടുള്ളവയുമാണ് പയര്‍ വിളകള്‍. കഞ്ഞിയും പയറും വിശപ്പടക്കുക മാത്രമല്ല പോഷകക്കുറവും പരിഹരിക്കുന്നു. വിവിധയിനം പയര്‍വിളകള്‍ കൃഷിചെയ്യുന്ന രീതി, പോഷകമേന്മ, കീടരോഗനിയന്ത്രണരീതി എന്നിവ സമഗ്രമായി പ്രതിപാദിക്കുന്ന ഗ്രന്ഥം. കൂടാതെ, പയര്‍വിഭവങ്ങളുടെ പാചകരീതികൂടി ഉള്‍പ്പെടുത്തിയിരിക്കുന്നത് ഇതിന്റെ മേന്മ വര്‍ധിപ്പിക്കുന്നു.