Category: നിഘണ്ടു
ദേശം, കാലം, സമുദായം, തൊഴില്‍ എന്നിവയുമായി ബന്ധപ്പെട്ട് മുഖ്യഭാഷയ്ക്കുള്ളില്‍ കാണപ്പെടുന്ന വ്യത്യാസങ്ങളാണ് ഭാഷാഭേദമായി അറിയപ്പെടുന്നത്. എല്ലാ വര്‍ക്കും പൊതുവായ ഒരു മാനകഭാഷ നിലവിലിരിക്കെത്തന്നെ ഭാഷാഭേദങ്ങളുണ്ടാവുക സ്വാഭാവികമാണ്. ഒരു ജില്ലയിലെ പ്രയോഗം മറ്റൊരു പ്രദേശത്ത് ഉണ്ടായെന്നുവരില്ല. അതേസമയം ഒരു പ്രദേശത്തെ ഭാഷാവ്യത്യാസങ്ങളില്‍ പലതും മറ്റു ചില പ്രദേശങ്ങളില്‍ക്കൂടി കണ്ടെന്നും വരാം. ഇത്തരത്തില്‍ ഭാഷാഭേദങ്ങളെക്കുറിച്ച് ചിട്ടപ്പെടുത്തിയിരിക്കുന്ന ഈ നിഘണ്ടു അധ്യാപകര്‍ക്കും ഭാഷാപഠിതാക്കള്‍ക്കും ഗവേഷകര്‍ക്കും ഏറെ പ്രയോജനപ്രദമാണ്.