Category: ഭാഷ, സാഹിത്യം, കലകൾ
വാക്യപദീയം ബ്രഹ്മകാണ്ഡത്തിന്റെ മലയാളവ്യാഖ്യാനമാണ് പ്രകൃതവിഷയം. ഏറെക്കാലം ബ്രഹ്മകാണ്ഡം പഠിച്ചും പഠിപ്പിച്ചും ശ്രവണമനനനിദിധ്യാസനങ്ങളിലൂടെ പരിപക്വമായ വിജ്ഞാനത്തിന്റെ ഉടമയാണ് വ്യാഖ്യാതാവ് ഡോ. ചന്ദ്രശേഖരന്‍ നായര്‍. ചരിത്രാവലോകനപരമായ ഒരു പഠനം ഗ്രന്ഥാരംഭത്തില്‍ വ്യാഖ്യാതാവ് ചേര്‍ത്തിട്ടുണ്ട്. ആ പഠനം ശ്രദ്ധേയവും വ്യാകരണദര്‍ശനത്തിന്റെ വിവിധവശങ്ങള്‍ സുഗ്രഹിക്കാന്‍ ഉപകരിക്കുന്നതുമാണ്. ആമുഖവിഷയത്തില്‍ പരാമര്‍ശിക്കപ്പെടുന്ന പല വിഷയങ്ങളും പുതുമയും സൂക്ഷ്മദര്‍ശന നിപുണതയും ഗവേഷണകൗതുകവും വെളിപ്പെടുത്തുന്നവയാണ്. പ്രസ്തുത ഭാഷാവ്യാഖ്യാനം, ഈ ദര്‍ശനം വേണ്ടുംവണ്ണം മനസ്സിലാക്കുവാന്‍ ആഗ്രഹിക്കുന്ന മലയാളികള്‍ക്കും അത്യന്തം ഉപകാരപ്രദമാണ്. ഇത്ര ലളിതവും എന്നാല്‍ അര്‍ഥസമ്പുഷ്ടവുമായ വ്യാഖ്യാനം നിര്‍വഹിച്ച വ്യാഖ്യാതാവ് അഭിന്ദനാര്‍ഹനാണ്.