Category: സ്ത്രീപഠനം
മലയാളത്തിൽ സ്ത്രീകളെഴുതിയ ആത്മകഥയുടെ ചരിത്രത്തിന് ഒരു നൂറ്റാണ്ട് തികഞ്ഞു. സ്വന്തം ജീവിതം എഴുതുമ്പോൾപോലും സ്വയം കേന്ദ്രമായി പരിഗണിക്കാനാവാതെപോയ, ഭർത്തൃചരിതങ്ങളായിരുന്നു ആദ്യകാല സ്ത്രീ ആത്മകഥകളേറെയും. സ്വന്തം ജീവിതം സ്വയം എഴുതാനുള്ള ആത്മാവബോധത്തിലേക്ക് സ്ത്രീജീവിതം പരിണമിച്ചതിന്റെ ആവിഷ്കാരരേഖകൾ. മലയാളത്തിലെ സ്ത്രീ ആത്മകഥയെഴുത്തിന്റെ ചരിത്രവും രേഖപ്പെടുത്താതെപോയ സാമൂഹികചരിത്രവും വിശകലനം ചെയ്യുന്ന കൃതി.