Category: ആധ്യാത്മികം
സ്വർണമൃഗം ഉണ്ടാവുകയില്ലെന്നറിയുന്നവനാണ് രാമൻ. ലക്ഷ്മണനത് ഓർമിപ്പി ക്കുകയും ചെയ്തിരുന്നു. എന്നിട്ടും രാമൻ മായാമൃഗത്തിനുപിന്നാലെ പുറപ്പെട്ടു. ലക്ഷ്മണൻ രാമനെ അനുഗമിക്കാൻ നിർബന്ധിതനുമായി. രാവണവധത്തിനു സീതാപഹരണം ഒഴിവാക്കാൻ ആകാത്തതായിരുന്നു. അതു വേണ്ടെന്നുവയ്ക്കാൻ മുന്നറിയിപ്പ് ലഭിച്ചിരുന്നുവെങ്കിലും രാവണനു കഴിഞ്ഞില്ല. ജീവികൾ കല്പനകൾക്കു വിധേയരാകാൻ വിധിക്കപ്പെട്ടവരാകുന്നുവെന്ന് അരണ്യകാണ്ഡ സംഭവങ്ങൾ ആവർത്തിച്ചു വ്യക്തമാക്കുന്നു.