Category: ജീവചരിത്രം
ചട്ടമ്പിസ്വാമികളുടെ കൃതികൾ യഥാവിധി വായിക്കപ്പെടുമ്പോൾ ഒരു നവോത്ഥാന നായകന്റെ പരിവേഷത്തിൽനിന്ന് ഒരു മഹാപണ്ഡിതന്റെയും ഗുരുവിന്റെയും തലത്തിലേക്ക് അദ്ദേഹം ഉയരുന്നതു കാണാം. വേദാധികാരനിരൂപണം, പ്രാചീനമലയാളം അദ്വൈതചിന്താപദ്ധതി, ക്രിസ്തുമതഛേദനം, നിജാനന്ദവിലാസം, ആദിഭാഷ, മലയാള ത്തിലെ ചില സ്ഥാനനാമങ്ങൾ, പ്രണവവും സംഖ്യാദർശനവും തുടങ്ങി ഇതുവരെ കണ്ടെടുത്തിട്ടുള്ള ഭൂരിഭാഗം കൃതികളും ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.