Category: അറിവ് - നിറവ് പരമ്പരയിലെ ജീവചരിത്രഗ്രന്ഥങ്ങൾ
കവി, ആട്ടക്കഥാകൃത്ത്, സ്തോത്രകാരന്‍, സംസ്കൃത പണ്ഡിതന്‍, ചികിത്സകന്‍ എന്നിങ്ങനെ ബഹുമുഖ കര്‍മമണ്ഡലങ്ങളില്‍ ശോഭിച്ച എഴുത്തുകാരനാണ് കുട്ടമത്ത് കുന്നിയൂര്‍ ഭവനത്തിലെ അംഗമായ ചെറിയ രാമക്കുറുപ്പ്. സംസ്കൃതസാഹിത്യത്തിന്റെയും മലയാളത്തിന്റെയും പഠിതാക്കള്‍ ഇനിയും വേണ്ടത്ര അറിഞ്ഞിട്ടില്ലാത്ത മഹാമനീഷിയുടെ ജീവിതത്തിലൂടെയും കൃതികളിലൂടെയും ഒരു യാത്ര.