Category: ചരിത്രം
സി.ജെ. ജോര്‍ജിന്റെ അഭിപ്രായത്തിലും കോണ്‍ഗ്രസ് മുന്നണിയുടെ പക്ഷത്തോടു ചാഞ്ഞ ഒരു സാമൂഹികവിഭാഗമായിട്ടാണ് കുടിയേറ്റക്കാര്‍ മനസ്സിലാക്കപ്പെടുന്നത്. ഇതില്‍ ഒരു പരിധിവരെ വാസ്തവമുണ്ടുതാനും. ഈ ലേഖകന്റെ അഭിപ്രായത്തില്‍ ആ രാഷ്ട്രീയചായ്‌വിന് പ്രധാനകാരണം കുടിയേറ്റസമൂഹത്തിന് ഐക്യകേരള മെന്ന ആശയത്തോടും അതിനെ പിന്താങ്ങിയ ദേശീയപ്രസ്ഥാനത്തോടും വളരെ നേരത്തേതന്നെ ഉണ്ടായിരുന്ന താല്‍പ്പര്യമായിരുന്നിരിക്കണം. 1920 കളില്‍ത്തന്നെ മലബാറിലെത്തിയ കെ.പി. മാത്യു കുടകച്ചിറയും മറ്റുമാണ് കുടിയേറ്റസമൂഹത്തെ ദേശീയരാഷ്ട്രീയപ്രസ്ഥാനത്തിലേക്കും കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്കും നയി ച്ചത്..... വിവിധ പ്രദേശങ്ങളുടെയും വിവിധ വിഷയങ്ങളുടെയും അടിസ്ഥാനത്തില്‍ ക്രമീകരിച്ച് അവതരിപ്പിക്കുന്ന ഈ സ്മരണകളുടെയും പഠനങ്ങളുടെയും സമാഹാരം ഈ രംഗത്തെ സംഭവവികാസങ്ങളെ പഠിക്കുന്ന ഏതൊരാള്‍ക്കും ഉപകാരപ്രദമായിരിക്കും. ഇത് ആദ്യമേ സൂചിപ്പിച്ചതുപോലെ പ്രധാനമായും സ്മരണകളുടെ ഒരു സമാഹാരമാണ്. പക്ഷേ, ഇതിലവതരിപ്പിച്ചിരിക്കുന്ന വിവരങ്ങള്‍ കൂടുതല്‍ സമഗ്രമായ ഒരു പഠനത്തെ സഹായിക്കുന്ന തരത്തിലുള്ളതാണ്.