Category: ചരിത്രം
മലയാളികള്‍ക്ക് അപ്രാപ്യമായിരുന്ന അവരുടെ ഭാഷയുടെയും ചരിത്രത്തിന്റെയും ജാതകക്കുറിപ്പുകളാണ് ചെപ്പേടുകളും ശിലാലിഖിതങ്ങളുമടങ്ങിയ ഈ അടിസ്ഥാനരേഖകള്‍. പലേടത്തായി ചിതറിക്കിടന്ന ഇവ പൂര്‍ണമായി വിവര്‍ത്തനത്തോടും പഠനത്തോടുംകൂടി ആദ്യമായി പുസ്തകരൂപത്തില്‍ പുറത്തുവരികയാണ്. കാസര്‍കോട് മുതല്‍ കന്യാകുമാരിവരെയുള്ള നൂറിലേറെ ദേവാലയങ്ങളില്‍ നിന്നും കണ്ടെത്തിയ ഇരുനൂറില്‍പ്പരം പ്രാചീനവട്ടെഴുത്തുരേഖകള്‍; ക്രി. മൂന്നാം ശതകത്തിലുള്ള ബ്രാഹ്മിലിഖിതങ്ങള്‍ മുതല്‍ പതിനാലാം ശതകത്തില്‍ മലയാളലിപിയിലുള്ള ആദ്യശിലാലിഖിതം വരെ എട്ടു ലിപികളില്‍ എട്ടു ഭാഷകളില്‍ ഇവ രേഖപ്പെട്ടിരിക്കുന്നു. ഈ അടിസ്ഥാന രേഖകള്‍ ഒഴിവാക്കി കേരളചരിത്രരചനയോ മലയാള ഭാഷാപഠനമോ സാധ്യമല്ല.