#
# #

കേരള പാണിനീയം

Category: ഭാഷ, സാഹിത്യം, കലകൾ

  • Author: എ.ആർ. രാജരാജ വർമ്മ
  • ISBN: 978-81-962620-6-8
  • SIL NO: 5251
  • Publisher: Bhasha Institute

₹380.00 ₹475.00


മലയാളത്തിലെ സമാനതകളില്ലാത്ത പ്രാമാണിക വ്യാകരണഗ്രന്ഥമാണ് ഏ.ആര്‍. രാജരാജവര്‍മ്മയുടെ കേരളപാണിനീയം. ഇതിന്റെ ആദ്യപതിപ്പ് 1896-ല്‍ പ്രസിദ്ധീകരിച്ചു. 122 വര്‍ഷം പഴക്കമുള്ള ഈ ഗ്രന്ഥത്തിന്റെ രണ്ടാം പതിപ്പ് പീഠിക ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ചത് 1917-ലാണ്. ഏ.ആറിന്റെ ആദ്യ കേരളപാണിനീയ പതിപ്പ് അതിന്റെ പൈതൃകമൂല്യം പരിഗണിച്ചുകൊണ്ട് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പുനഃപ്രസിദ്ധീകരിക്കുന്നു. ഈ പുസ്തകത്തിന്റെ അനുബന്ധമായി പ്രശസ്ത ഭാഷാ പണ്ഡിതരായ ഡോ. നടുവട്ടം ഗോപാലക‍ൃഷ്ണന്റേയും ഡോ. എന്‍.ആര്‍. ഗോപിനാഥപിള്ളയുടെയും രണ്ട് പഠനങ്ങള്‍കൂടി ചേര്‍ത്തിരിക്കുന്നു. കേരളപാണിനിയുടെ ദീപ്തമായ സ്മരണയ്ക്കുമുന്നിലുള്ള സ്മാരകമാണ് ഈ അപൂര്‍വഗ്രന്ഥം.

Latest Reviews