Category: അറിവ് - നിറവ് പരമ്പരയിലെ ജീവചരിത്രഗ്രന്ഥങ്ങൾ
മലയാളസാഹിത്യ തട്ടകത്തിലെ ഇതിഹാസമാണ് വട്ടംപറമ്പിൽ വേലപ്പൻ അയ്യപ്പൻ എന്ന കോവിലൻ. അനുഭവങ്ങളുടെ നേരെ നിരന്തരമായി ഉണർന്നിരിക്കുകയും ഒരു സത്യാന്വേഷിയെപ്പോലെ ജീവിതത്തിന്റെ മറുപുറം തേടുകയും ചെയ്ത എഴുത്തുകാരനാണദ്ദേഹം. കാലത്തിന്റെ അടയാളങ്ങളെ ദേശത്തിന്റെ സഞ്ചിതസ്മരണകളാക്കിമാറ്റിയ വലിയ എഴുത്തുകാരന്റെ ജീവിതപുസ്തകം.