Category: ഗാന്ധിപഠനം
ഗാന്ധിജിയും അംബേദ്കറും വ്യക്തിത്വത്തിൽ എത്രമാത്രം വ്യത്യാസപ്പെട്ടിരുന്നുവോ അത്രതന്നെ സാദൃശ്യവുമുണ്ടായിരുന്നു. രണ്ടുപേരും ദേശസ്നേഹികളും സമൂഹത്തിൽ കഷ്ടപ്പെടുന്നവരെ സഹായിക്കുന്നവരും പ്രതിഭാശാലികളും കർമനിരതരുമായിരുന്നു. ഇവർ രണ്ടുപേരും പരസ്പരം ഏറ്റുമുട്ടുകയും സൗഹൃദപൂർവം പെരുമാറുകയും ചെയ്തിട്ടുള്ള സന്ദർഭങ്ങളെ ചരിത്രസംഭവങ്ങളുടെ അടിസ്ഥാനത്തിൽ വിശകലനം ചെയ്യുന്ന ഗ്രന്ഥം.