Category: അറിവ് - നിറവ് പരമ്പരയിലെ ജീവചരിത്രഗ്രന്ഥങ്ങൾ
ഇന്ത്യകണ്ട ഏറ്റവും സമുന്നതനായ സോഷ്യലിസ്റ്റ് ചിന്തകനും പരിവർത്തനഭാരതത്തിന്റെ ശില്പിയുമാണ് ജയപ്രകാശ് നാരായണൻ. മാറുന്ന ഇന്ത്യയെക്കുറിച്ച് ധിഷണാപരമായി ചിന്തിക്കുകയും സ്വാതന്ത്ര്യത്തിന്റെ അർഥതലത്തെ മൗലികമായി വിചാരണ ചെയ്യുകയും ചെയ്ത ഉൽപ്പതിഷ്ണുവായിരുന്നു അദ്ദേഹം. മഹാത്മാഗാന്ധിയുടെ രണ്ടാം ജന്മമെന്നും വിശേഷിപ്പിക്കാവുന്ന അതുല്യനായ ജനനേതാവിന്റെ ജീവിതചരിത്രം.