Category: ശാസ്ത്രം
ഡോ. എം. എസ്. സ്വാമിനാഥന്റെ ജീവിതത്തിലൂടെ ഇന്ത്യൻ കാർഷികമേഖലയിലുണ്ടായ പരിവർത്തനം വെളിപ്പെടുത്തുന്ന പുസ്തകം. ഭക്ഷ്യക്ഷാമത്തിൽനിന്ന് ഇന്ത്യയെ ക്ഷേമത്തിലേക്കു നയിച്ച ശാസ്ത്രജ്ഞനാണ് ഡോ. എം.എസ്. ഗോതമ്പുവിപ്ലവത്തിനും ഹരിതവിപ്ലവത്തിനും നേതൃത്വം നൽകിയ അദ്ദേഹത്തിന്റെ ജീവിതം പുതുതലമുറയ്ക്ക് മാതൃകയാക്കാം. ഭക്ഷ്യരംഗത്ത് ഇന്ത്യ കൈവരിച്ച നേട്ടങ്ങൾക്ക് നാം അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു. കാർഷികമേഖലയുടെ വികസനത്തിനായി അശ്രാന്ത പരിശ്രമം ഇപ്പോഴും തുടരുന്ന ഡോ. എം.എസ്. സ്വാമിനാഥന്റെ സംഭാവനകൾ പ്രതിപാദിക്കുന്ന വ്യത്യസ്തമായ ഗ്രന്ഥം.