Category: എഞ്ചിനീയറിങ്
സൂചിയും നൂലുംകൊണ്ടുള്ള തയ്യലില്‍നിന്നാരംഭിച്ച് ഇന്നുവരെ ഈ മേഖലയില്‍ ഉണ്ടായിട്ടുള്ള എല്ലാ പുരോഗതികളും വിവിധ വിദ്യകളും ഈ ഗ്രന്ഥത്തില്‍ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. സാങ്കേതികവിദ്യാഭ്യാസവകുപ്പ് നടത്തുന്ന എല്ലാ തയ്യല്‍ പരീക്ഷകളുടെയും സിലബസ് സസൂക്ഷ്മം പരിശോധിച്ച് അതിലെ എല്ലാ വിഷയങ്ങളും സമഗ്രമായി ഉള്‍ക്കൊള്ളിച്ചുകൊണ്ട് എഴുതപ്പെട്ടിട്ടുള്ളതാണ് ഈ ഗ്രന്ഥം. തയ്യലിന്റെ കെ.ജി.റ്റി. പരീക്ഷകള്‍ക്കും റ്റി.ജി.എം.റ്റി. പോളിടെക്നിക് ഐ.റ്റി.ഐ. എന്നീ പരീക്ഷകള്‍ക്കും ഉപയോഗപ്രദമായ വിവരങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. തയ്യല്‍ വിദ്യാര്‍ഥികള്‍ക്കു മാത്രമല്ല, ഈ വിദ്യ പഠിക്കാനാഗ്രഹിക്കുന്ന എല്ലാവര്‍ക്കും പ്രത്യേകിച്ച്, വീട്ടമ്മമാര്‍ക്ക് ഈ ഗ്രന്ഥം അത്യധികം പ്രയോജനപ്രദമാകുമെന്ന കാര്യം നിസ്തര്‍ക്കമാണ്.