Thank you for your understanding.
Category: ഭാഷ, സാഹിത്യം, കലകൾ
തമിഴ്നാട് സംസ്കാരത്തിന്റെ ഭാഗമായ കന്യാകുമാരി ജില്ലയും തിരുവനന്തപുരം ജില്ലയുടെ തെക്കന്‍ ഭാഗങ്ങളും ചേര്ന്നസ ദേശമാണ് നാഞ്ചിനാട് എന്നറിയപ്പെട്ടിരുന്നത്. നാഞ്ചിനാടിന്റെ പ്രാചീനകാലം മുതല്‍ സംസ്ഥാനരൂപീകരണത്തിന്റെ ഭാഗമായി സംഭവിച്ച വിഭജനംവരെയുള്ള രാഷ്ട്രീയചരിത്രവും സാസ്കാരികപരിണാമങ്ങളും ചര്‍ച്ച ചെയ്യുന്ന പുസ്തകം. മേഖലാപഠനത്തിന്റെ രീതിശാസ്ത്രം ഉപയോഗിച്ചുകൊണ്ട് നാഞ്ചിനാടിന്റെ ഉഭയസംസ്കാര സവിശേഷതകള്‍ വിശകലനം ചെയ്യുന്നു. സംസ്കാരപഠനത്തിലെ നരവംശശാസ്ത്ര സമീപനരീതിയാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. നാഞ്ചിനാടിന്റെ ഭൂമിശാസ്ത്രം, രാഷ്ട്രീയചരിത്രം, മതം, വിമോചനസമരങ്ങള്‍, ഭാഷ, സാഹിത്യം, നാട്ടറിവുകള്‍ എന്നിവയെല്ലാം ഈ പുസ്തകത്തില്‍ അപഗ്രഥനവിധേയമാക്കുന്നു.