Category: ഭാഷ, സാഹിത്യം, കലകൾ
ജനപ്രിയകലാരൂപമായ സിനിമ നമ്മുടെ ജീവിതത്തെയും സംസ്കാരത്തെയും ആഴത്തില്‍ സ്വാധീനിക്കുന്നു. ജീവിതത്തില്‍നിന്നു രൂപപ്പെടുകയും തിരികെ ജീവിതത്തെ സ്വാധീനിക്കുകയും ചെയ്യുന്ന സിനിമ വിനോദ വ്യവസായത്തിന്റെ നട്ടെല്ലാണ്. നിത്യഹരിത നായകനായ പ്രേംനസീര്‍ മുതല്‍ തമിഴ് സൂപ്പര്‍താരമായ രജനികാന്ത് വരെയുള്ള എട്ടു നായകനടന്മാരുടെ താരസ്വത്വ നിര്‍മിതിയെകുറിച്ചുള്ള സവിശേഷപഠനമാണ് ഈ പുസ്തകം.