Category: നിയമം
സ്വയം നിലനില്ക്കാനും വികാസം പ്രാപിക്കാനും പ്രകൃതിയെ വിനിയോഗിക്കാനും ഓരോ തലമുറയ്ക്കുമുള്ള അവകാശത്തിനൊപ്പം അത് വരുംതലമുറയ്ക്കുവേണ്ടി കാത്തുവയ്ക്കാനുമുള്ള ഉത്തരവാദിത്വവും മനുഷ്യനുണ്ട്. ഈ വസ്തുതയും നിലവിലുള്ള പരിസ്ഥിതിസംരക്ഷണനിയമങ്ങളും വിശദമാക്കി പരിസ്ഥിതി അവബോധം സൃഷ്ടിക്കാന്‍ ഉപകരിക്കുന്ന ഗ്രന്ഥം. സ്വകാര്യവ്യക്തികളോ അധികൃതരോ നടത്തുന്ന പരിസ്ഥിതിചൂഷണത്തിനെതിരേ കോടതികളെ സമീപിക്കാനും സത്വര പരിഹാരമാര്‍ഗം തേടാനും ഓരോ പൗരനും അവകാശമുണ്ട് എന്ന ഭരണഘടനാബാധ്യത ഓര്‍മിപ്പിക്കുന്നുമുണ്ട് പരിസ്ഥിതി നിയമങ്ങള്‍.