Category: അറിവ് - നിറവ് പരമ്പരയിലെ ജീവചരിത്രഗ്രന്ഥങ്ങൾ
മലയാളത്തിന്റെ അതുല്യനായ ജീവചരിത്രകാരനാണ് പി.കെ. പരമേശ്വരന്‍ നായര്‍. ജീവചരിത്രരചനയില്‍ ആത്മസമര്‍പ്പണം ചെയ്തപ്പോഴും ഭാഷാനിരൂപകനെന്ന നിലയിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. മലയാള സാഹിത്യചരിത്രത്തെക്കുറിച്ച് പി.കെ. പരമേശ്വരന്‍ നായരുടെ കണ്ടെത്തലുകള്‍ തീര്‍ത്തും വ്യതിരിക്തവും മൗലികവുമാണ്. അക്ഷരസ്പര്‍ശംകൊണ്ട് കൈരളിയെ സമ്പന്നമാക്കിയ മഹാപ്രതിഭയുടെ ജീവിതരേഖ.