Category: നിഘണ്ടു
നൃത്ത-നൃത്ത്യ-നാട്യവിഷയങ്ങളിൽ മലയാളഭാഷയിലുള്ള വിജ്ഞാനകോശങ്ങൾ വളരെ വിരളമെന്നിരിക്കെ ഈ വിഷയങ്ങളെ വിശദീകരിക്കുന്ന സമ്പൂർണമായ ഒരു വിജ്ഞാനകോശമാണ് ഡോ. ഉഷാ രാജാവാര്യർ തയാറാക്കിയ നാട്യവിജ്ഞാനകോശങ്ങൾ.