Category: ഭാഷ, സാഹിത്യം, കലകൾ
എന്താണ് മാറിയ കാലത്തിന്റെ കല? ചിത്ര-ശില്പകലകളില്‍നിന്ന് തുടങ്ങി ഇന്‍സ്റ്റലേഷനുകളി ലേയ്ക്കും അവതരണകലയിലേക്കും പങ്കാളിത്തകലയിലേക്കും നവമാധ്യമകലയിലേക്കും എത്തിനില്‍ക്കുന്ന കലാവസ്തുവിന്റെ സഞ്ചാരം. സമകാലികദൃശ്യകലയിലെ വിവിധങ്ങളായ കൈവഴികളിലേക്ക് ഇറങ്ങിച്ചെല്ലുകയും തങ്ങളുടെ അഭിരുചികള്‍ക്ക് ഇണങ്ങുമോയെന്ന് സന്ദേഹിക്കുന്ന ഒരു കാണിയെ സൗഹാര്‍ദപൂര്‍വം കലയുടെ നവലോകക്കാഴ്ചകളിലേക്ക് ക്ഷണിക്കുകയും ചെയ്യുന്ന പുസ്തകം.